Monday, September 26, 2011

കോഴിക്കാല്‍

ഇതിന്റെ പേര് കേട്ട് പാചകം തുടങ്ങുന്നതിനു മുന്‍പ്‌ ആരും കോഴിയെ വാങ്ങാന്‍ ഒന്നും
പോകേണ്ട.ഇത് കപ്പ കൊണ്ടുള്ള ഒരു വിഭവം ആണ് ...എന്റെ അറിവില്‍ ഇത് തലശ്ശേരി
അല്ലാതെ മറ്റെവിടെ എങ്കിലും ഉണ്ടോ എന്നറിയില്ല. എങ്ങിനെ ഈ പേര് വന്നു എന്നും ചോദിച്ചേക്കല്ലേ?

ആവശ്യമായ സാധനങ്ങള്‍ :-
 • കപ്പ   - അരകിലോ (നാലിഞ്ച് നീളത്തില്‍ നേരിയതായി അരിഞ്ഞത്)
 • കടലപ്പൊടി - അഞ്ചു ടേബിള്‍ സ്പൂണ്‍.
 • വെളുത്തുള്ളി അല്ലി - ആറെണ്ണം ചതച്ചത്.
 • പച്ചമുളക് -നാലെണ്ണം ചെറുതായി  അരിഞ്ഞത്.
 • മുളക് പൊടി -ഒരു ടീ സ്പൂണ്‍ 
 • മഞ്ഞള്‍ പൊടി - കല്‍ ടീ സ്പൂണ്‍.
 • എണ്ണ-ഫ്രൈ ചെയ്യാന്‍ ആവശ്യമായത്.
 • കറിവേപ്പില -ആവശ്യത്തിന്.
 • കായപ്പൊടി - ഒരു നുള്ള് 
 • ഉപ്പ് - ആവശ്യത്തിന്.
 • വെള്ളം.-  ആവശ്യത്തിന് 
ഉണ്ടാക്കുന്ന വിധം :-
മേല്പറഞ്ഞ ചേരുവകള്‍ എല്ലാം നന്നായി മിക്സ്‌ ചെയ്തു കുറച്ചു വെള്ളം ചേര്‍ത്ത് 
നന്നായി യോജിപ്പിച്ചു അരിഞ്ഞു വെച്ച കപ്പ അതിലെക്കിടുക.കപ്പ മാവില്‍ നന്നായി പുതയുന്നത് വരെ കുഴക്കുക. കപ്പ കഷണങ്ങള്‍ പൊട്ടി പോകാതെ നോക്കണം .. പിന്നീട് ഫ്രൈ ചെയ്യാനുള്ള പാത്രം അടുപ്പില്‍ വെച്ച് എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ നീളത്തിലുള്ള ഓരോ പിടിയായി എടുത്തു 
എണ്ണയില്‍ ഫ്രൈ ചെയ്തു എടുക്കുക  .. കുറച്ചു ചൂടാറിയത്തിനു ശേഷം കഴിക്കാവുന്നതാണ്.
വളരെ എളുപ്പം തയ്യാറാക്കാന്‍ സാധിക്കുന്ന ഒരു പലഹാരമാണിത്. കപ്പ മുറിച്ചിടാനുള്ള ഒരു താമസമേയുള്ളൂ .. ഒന്ന് ട്രൈ ചെയ്തു നോക്കൂ ..
കഴിച്ചു കഴിഞ്ഞാല്‍ ഒരു മറുവാക്ക് പറയാന്‍ മടിക്കല്ലേ ....


13 comments:

ജിത്തു said...

ഞാന്‍ തന്നെ തേങ്ങ ഉടച്ച് ഉല്‍ഘാടനം ചെയ്യാം ഈ പുതിയ ബ്ലോഗ് :)

ജിത്തു said...

pinne ee comment word varification onne maty itteekku tto

yemceepee said...

എന്താണ് വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒന്ന് പറഞ്ഞു തരു ഗുരുവേ...

വിധു ചോപ്ര said...

പോസ്റ്റ് കണ്ടു. അടിപൊളി സെറ്റപ്പാണല്ലോ
നല്ല ടെമ്പ്ലേറ്റ്
ഒന്നാം തരം ഡിസൈൻ
അസൂയ അറിയിക്കുന്നു

ജിത്തു said...

അപ്പോള്‍ വിദു ചേട്ടന് കോഴിക്കാല്‍ അല്ല ലെ ഇഷ്ടപെട്ടത് :)

പ്രഭന്‍ ക്യഷ്ണന്‍ said...

ഒരു കോയിക്കാലിന്റെ ലുക്ക് ഇല്ലാതില്ല..!
എന്തായാലും ഞാനിത് എന്റെ പരീക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തും..!
അപ്പോ നല്ല മലബാറ് ഐറ്റംസ് തേടി വേറെങ്ങും പോവ്ണ്ടാ അല്ലേ..!
വീണ്ടും കാണാം.
ആശംസകളോടെ..പുലരി

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

തലശേരീന്നു പെണ്ണ് കേട്ട്യാ മത്യായിനീ !!!
ഏതായാലും ഇത് ഇന്ന് തന്നെ ഉണ്ടാക്കിനോക്കിയിട്ട് വേറെ ഭക്ഷണമുള്ളു.
(ഇതിന്റെ കൂടെ കോഴിക്കാല്‍ കൂടി ഉണ്ടെങ്കില്‍ കപ്പയുടെ ഗ്യാസ്‌ കുറക്കാമായിരുന്നു)

yemceepee said...
This comment has been removed by the author.
yemceepee said...

വിധു @ ഡിസൈന്‍ നോക്കിയിട്ട് കോഴിക്കാലിനെ മൈന്‍ഡ് ചെയ്തില്ല അല്ലെ?
പ്രഭാന്‍ കൃഷ്ണന്‍ @ മലബാര്‍ പാചകം പിന്നാലെ വന്നോളും.
ഇസ്മയില്‍ @ കപ്പയുടെ ഗ്യാസ് കുറക്കാന്‍ നന്നായി വെളുത്തുള്ളി ചേര്‍ത്താല്‍ മതീട്ടോ...

September 28, 2011 7:40 AM

കുഞ്ഞൂസ് (Kunjuss) said...

ആദ്യമായിട്ട് കേള്‍ക്കുവാ ചേച്ചീ, എന്തായാലും ഒന്നു പരീക്ഷിച്ചു നോക്കട്ടെ ട്ടോ....

ABY JACOB said...

ഇത് ഒരു പുതിയ സംഭവം തന്നെ!

geen parappuram said...

ee kozhikal enne valladhe impress cheydhu....
kaaranavumundu..........
oru thikanja nonveg aaya ente makan kappa kazhikkarilla...
orupakshe perukondenghilum avan kappa kazhikkan idayaylo..
njanum onnu pareekshichu nokkunnundu...
thanks .......

കൈതപ്പുഴ said...

അടിപൊളി